വയനാട്ടിൽ ഉരുൾപൊട്ടലിൽ ഒലിച്ചുപോയ പാലത്തിന് പകരം ഇരുമ്പ് പാലം; ആശ്വാസം

വയനാട് മുണ്ടക്കൈയിൽ  ഉരുൾപൊട്ടലിൽ ഒലിച്ചുപോയ പാലത്തിന് പകരം ഇരുമ്പ് പാലം നിർമ്മിച്ചു. പാലം ഇല്ലാത്തതിനാൽ ഇവിടെയുള്ള നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടിരുന്നു. 

ഉരുളപൊട്ടലിന് ശേഷം അതീവ ശ്രമകരമായ രക്ഷാപ്രവർത്തനമായിരുന്നു ഇവിടെ നടന്നത്. മുണ്ടക്കൈ  സ്കൂളിന് സമീപം പതിറ്റാണ്ടുകൾക്ക് മുമ്പ് ബ്രിട്ടീഷുകാർ നിർമിച്ച ഇരുമ്പുപാലമാണ് ഒലിച്ചുപോയത്. പുഞ്ചിരിമട്ടത്തുണ്ടായ ഉരുൾപൊട്ടലിൽ  മൂന്ന് വീടുകൾ പൂർണമായും തകർന്നിരുന്നു. പാലം തകർന്നതിനാൽ മഴക്കാലത്ത് കരകവിഞ്ഞൊഴുകുന്ന മുണ്ടക്കൈ പുഴകടന്ന് ഇക്കരെയെത്താൻ കഴിയുമായിരുന്നില്ല. കുടുംബങ്ങൾ ക്യാമ്പുകളിലാ  യിയിരുന്നു. കൽപറ്റ എം.എൽ.എ. യുടെ ഫണ്ടിൽ നിന്ന് അഞ്ചുലക്ഷം രൂപ ചെലവഴിച്ചാണ് പാലം. ഒരു മീറ്റർ വീതിയും 15 മീറ്റർ നീളവുമുണ്ട്.

വലിയ പാലം നിർമ്മിക്കാൻ അഞ്ചു കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്.