ഒട്ടേറെ വളവുകള്‍; അപകട ഭീഷണിയുയര്‍ത്തി മലപ്പുറം ചെറുമുക്ക് കൊടിഞ്ഞി റോഡ്

വാഹനയാത്രക്കാര്‍ക്ക് അപകട ഭീഷണിയുയര്‍ത്തി മലപ്പുറം ചെറുമുക്ക് കൊടിഞ്ഞി റോഡ്. സംരക്ഷണഭിത്തിയും മുന്നറിയിപ്പ് ബോര്‍ഡുകളുമില്ലാത്തതാണ് റോഡില്‍ അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണം. 

ചെറുമുക്ക് മുതല്‍ കൊടിഞ്ഞി വരെയുള്ള രണ്ട് കിലോമീറ്റര്‍ റോഡില്‍ പലയിടത്തും ഇതുപോലെയുള്ള ഒട്ടേറെ വളവുകള്‍ കാണാം. വളവുകള്‍ തിരിയുമ്പോള്‍ വാഹനങ്ങള്‍ നിയന്ത്രണം വിട്ട് വയലിലേക്ക് മറിയുന്നതും പതിവ് കാഴ്ച്ചയാണ്. രാത്രിയിലാണ് അപകട സാധ്യത കൂടുതല്‍. തിരക്കുള്ള റോഡില്‍ സംരക്ഷണ ഭിത്തി നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

എം.എല്‍.എയ്ക്കും പൊതുമരാമത്ത് വകുപ്പിനും പരാതികള്‍ നല്‍കിയിട്ടും നടപടിയില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.