കുട്ടികളുടെ അവകാശസംരക്ഷണം; ചൈല്‍ഡ് ലൈനിന്റെ ആഭിമുഖ്യത്തില്‍ കൂട്ടയോട്ടം

ഐക്യരാഷ്ട്ര സഭ കുട്ടികളുടെ അവകാശ സംരക്ഷണ ഉടമ്പടി അംഗീകരിച്ചതിന്റെ മുപ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി ചൈല്‍ഡ് ലൈനിന്റെ ആഭിമുഖ്യത്തില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു. സുരക്ഷിത ബാല്യം എന്ന സന്ദേശമുയര്‍ത്തിയായിരുന്നു പരിപാടി. പോലീസും എക്‌സൈസും അടക്കം കൂട്ടയോട്ടത്തിന്റെ ഭാഗമായി.

ചൈല്‍ഡ് ലൈനിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച കൂട്ടയോട്ടത്തിന്റെ ഭാഗമായാണ് കണ്ണൂരിലും പരിപാടി നടന്നത്. കലക്ട്രേറ്റ് പരിസരത്ത് നിന്നാരംഭിച്ച കൂട്ടയോട്ടം  ജില്ലാ സെഷന്‍സ് ജഡ്ജി ടി.ഇന്ദിര ഫ്ലാഗ് ഓഫ് ചെയ്തു.

കുട്ടികള്‍ക്കെതിരായ അതിക്രമം തടയുന്നതില്‍ എല്ലാവര്‍ക്കും തുല്യപങ്കാളിത്തമുണ്ടെന്ന സന്ദേശമാണ് കൂട്ടയോട്ടത്തിലൂടെ ചൈല്‍ഡ് ലൈന്‍ മുന്നോട്ട് വയ്ക്കുന്നത്. കുട്ടികള്‍ക്കെതിയുണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരെ സമൂഹം ജാഗ്രതയോടെ നിലകൊള്ളണമെന്നാണ് ചൈല്‍ഡ് ലൈനിന്റെ ആവശ്യം. നഗരത്തിലെ വിവിധ സ്കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ പരിപാടിയുടെ ഭാഗമായി. എക്സൈസ് വിഭാഗത്തിന്റെ ലഹരി വിമുത പദ്ധതിയായ വിമുക്തിയുടെ പ്രചാരണവും കൂട്ടയോട്ടത്തിന്റെ  ഭാഗമായി ഒരുക്കിയിരുന്നു.