വണ്ടൂരിൽ തെരുവുനായ ആക്രമം; പ്രതി‌ഷേധവുമായി നാട്ടുകാർ

മലപ്പുറം വണ്ടൂരിൽ അഞ്ചു വയസുകാരനെ തെരുവുനായ ആക്രമിച്ച സംഭവത്തിൽ പഞ്ചായത്തിനെതിരെ രൂക്ഷ വിമർശനവുമായി ബന്ധുക്കളും നാട്ടുകാരും . തെരുവുനായ ശല്യം പലതവണ പരാതിപ്പെട്ടിട്ടും പഞ്ചായത്ത് അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.   അഞ്ചുവയസുകാരൻ അയാദിനെ  സ്ക്കൂളിലെത്തിയാണ് തെരുവുനായ  കടിച്ചുകീറിയത്. ഇതാണ് ബന്ധുക്കളേയും നാട്ടുകാരേയും പത്തായത്തിനേതിരെ തിരിയാൻ പ്രേരിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ വണ്ടൂരിൽ മാത്രം പതിനൊന്ന് പേരാണ് ആക്രമണത്തിനിരയായത്. നാട്ടുകാർ പലതവണ പഞ്ചായത്തിൽ പരാതിയുമായെത്തിയിട്ടും നടപടിയുണ്ടായില്ല. 

ജില്ലാ പഞ്ചായത്തിനാണ് ചുമതലയെന്ന് പറഞ്ഞ് പഞ്ചായത്ത് അധികൃതർ കൈയ്യൊഴിയുകയാണെന്നാണ് ബന്ധുക്കളുടെ പരാതി.  ജില്ലാ കലക്ടറെ നേരിട്ട് കണ്ട് പരാതി ബോധിപ്പിക്കാനാണ് തീരുമാനം. തെരുവുനായകളെ കൊല്ലാൻ പഞ്ചായത്തിന് അധികാരമില്ലെന്നും, വിഷയത്തിൽ തങ്ങൾ നിസ്സഹായരാണെന്നുമാണ് പഞ്ചായത്തിന്റെ വിശദീകരണം.മലപ്പുറം ജില്ലയിൽ മാത്രം 24 പേരാണ് കഴിഞ്ഞയാഴ്ച തെരുവുനായകളുടെ ആക്രമണത്തിന് ഇരകളായത്.മലപ്പുറം വണ്ടൂരിൽ അഞ്ചു വയസുകാരനെ തെരുവുനായ ആക്രമിച്ച സംഭവത്തിൽ പഞ്ചായത്തിനെതിരെ രൂക്ഷ വിമർശനവുമായി ബന്ധുക്കളും നാട്ടുകാരും . തെരുവുനായ ശല്യം പലതവണ പരാതിപ്പെട്ടിട്ടും പഞ്ചായത്ത് അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.  

അഞ്ചുവയസുകാരൻ അയാദിനെ  സ്ക്കൂളിലെത്തിയാണ് തെരുവുനായ  കടിച്ചുകീറിയത്. ഇതാണ് ബന്ധുക്കളേയും നാട്ടുകാരേയും പത്തായത്തിനേതിരെ തിരിയാൻ പ്രേരിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ വണ്ടൂരിൽ മാത്രം പതിനൊന്ന് പേരാണ് ആക്രമണത്തിനിരയായത്. നാട്ടുകാർ പലതവണ പഞ്ചായത്തിൽ പരാതിയുമായെത്തിയിട്ടും നടപടിയുണ്ടായില്ല. 

ജില്ലാ പഞ്ചായത്തിനാണ് ചുമതലയെന്ന് പറഞ്ഞ് പഞ്ചായത്ത് അധികൃതർ കൈയ്യൊഴിയുകയാണെന്നാണ് ബന്ധുക്കളുടെ പരാതി.  ജില്ലാ കലക്ടറെ നേരിട്ട് കണ്ട് പരാതി ബോധിപ്പിക്കാനാണ് തീരുമാനം. തെരുവുനായകളെ കൊല്ലാൻ പഞ്ചായത്തിന് അധികാരമില്ലെന്നും, വിഷയത്തിൽ തങ്ങൾ നിസ്സഹായരാണെന്നുമാണ് പഞ്ചായത്തിന്റെ വിശദീകരണം.മലപ്പുറം ജില്ലയിൽ മാത്രം 24 പേരാണ് കഴിഞ്ഞയാഴ്ച തെരുവുനായകളുടെ ആക്രമണത്തിന് ഇരകളായത്.