തിരുവോണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ കായവറുത്ത വിപണിയില്‍ തിരക്കേറുന്നു. പച്ചക്കായയുടെ വില കൂടുന്നുണ്ടെങ്കിലും വരും ദിവസങ്ങളിലെ വിപണിയിലാണ് കച്ചവടക്കാരുടെ പ്രതീക്ഷ.

അത്തത്തിനു മുന്‍പേ കായവറുത്ത വിപണിയില്‍ തിരക്കുണ്ട്. .തിരുവോണം അടുക്കുംതോറും തിരക്ക് കൂടുകയാണ്..മേട്ടുപാളയത്തുനിന്നാണ് പച്ചക്കായ കൊണ്ടുവരുന്നത്.ഒരു കിലോക്ക് 55 രൂപയാണ് വില.കഴിഞ്ഞ തവണ പ്രളയത്തെ തുടര്‍ന്ന് കാര്യമായി കച്ചവടം ഉണ്ടായിരുന്നില്ല.എന്നാല്‍ ഇത്തവണ അല്‍പം പ്രതീക്ഷ നല്‍കുന്നുണ്ട്

ഒാണാഘോഷത്തിന്റെ ഭാഗമായി സ്ഥാപനങ്ങളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നുമൊക്കെയാണ് കൂടുതല്‍ ആവശ്യക്കാര്‍ എത്തുന്നത്.മേളകളിലേക്കും  കായവറുത്തത് കൊണ്ടുപോകുന്നുണ്ട്.  ശര്‍ക്കര ഉപ്പേരി, വറുത്തുപ്പേരി,കായവറുത്തത്  എന്നിവക്കെല്ലാം വില കിലോക്ക് 350 നും 400 നും ഇടയിലാണ്. ഒാണസദ്യയിലെ പ്രധാനിയായതിനാല്‍ വില കൂടുന്നതൊന്നും കാര്യമാക്കാതെയാണ് ആളുകള്‍ വാങ്ങുന്നത്