പ്രളയത്തില്‍ മുങ്ങി കോള്‍ മേഖല; വെള്ളം താഴുന്നില്ല, ആശങ്ക

മലയോര മേഖലകളെ മാത്രമല്ല മലപ്പുറം ജില്ലയിലെ കോള്‍ മേഖലയെയും പ്രളയം രൂക്ഷമായി ബാധിച്ചു. വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തുകളിലെ നൂറുകണക്കിന് വീടുകളില്‍ ഇപ്പോഴും മുട്ടറ്റം വെള്ളമുണ്ട്.

തൃശൂര്‍ – പൊന്നാനി കോള്‍ മേഖലയില്‍ ജലനിരപ്പ് വര്‍ധിച്ചിട്ട് ഏഴ് ദിവസം പിന്നിടുന്നു. ഇടവിട്ടുള്ള കനത്ത മഴ തുടരുന്നതിനാല്‍ വെള്ളം താഴുന്നതുമില്ല. പ്രദേശത്തെ 400ഓളം വീടുകള്‍ ഇപ്പോഴും വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുകയാണ്. 

കഴി‍ഞ്ഞ പ്രളയദുരിതത്തില്‍നിന്ന് കോള്‍ മേഖല പെട്ടെന്ന് തന്നെ കരകയറിയിരുന്നു. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമോ എന്ന ഭീതിയിലാണ് നാട്ടുകാര്‍