കണ്ണൂർ മടക്കര പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണത്തിൽ അപാകതയാരോപിച്ച് പ്രതിഷേധം. അപകടം വിളിച്ചുവരുത്തുന്ന വളവ് നേരെയാക്കാതെ പാലം ഉദ്ഘാടനം ചെയ്യാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ. നിർമാണ പ്രവൃത്തികൾ തടഞ്ഞുകൊണ്ടുള്ള സമരം പതിമൂന്നാം ദിവസത്തിലേക്ക് കടന്നു.
കണ്ണൂർ ഇരിണാവ് നിന്നും മാട്ടൂൽ, പഴയങ്ങാടി ഭാഗങ്ങളിലേക്ക് പോകുന്ന, മടക്കര പാലത്തോട് ചേർന്നുള്ള അപ്രോച്ച് റോഡിലാണ് ഈ അപകടവളവ്. വളവ് മാറ്റാതെ പാലം ഉദ്ഘാടനം ചെയ്ത് ഗതാഗത യോഗ്യമാക്കിയാൽ നിരന്തരമായി അപകടങ്ങളുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാർ പ്രക്ഷോഭം തുടങ്ങിയത്.
ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും പരാതി നൽകിയിട്ടും ചർച്ച പോലും നടക്കുന്നില്ല. നാളെ മുതൽ സമരം ശക്തമാക്കാനാണ് ജനകീയ ആക്ഷൻ കമ്മിറ്റിയുടെ തീരുമാനം.