തലശേരിയിൽ സാംസ്കാരിക വകുപ്പിന്റെ തിയറ്റർ സമുച്ചയം

പൈതൃകനഗരമായ തലശേരിയിൽ സാംസ്കാരിക വകുപ്പിന്റെ തിയറ്ററർ സമുച്ചയംവരുന്നു. ചിത്രലേഖ ഫിലിം സൊസൈറ്റി സൗജന്യമായി നൽകിയ സ്ഥലത്താണ് രണ്ട് തിയറ്ററുകൾ നിർമിക്കുന്നത്.

കണ്ണൂരിൽ ഏറ്റെവും കൂടുതൽ തിയറ്ററുകളുള്ള സ്ഥലമാണ് തലശേരി. സിനിമകളെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന തലശേരികാർക്കുള്ള അംഗീകാരം കൂടിയാണ് സാംസ്കാരിക വകുപ്പിന്റെ പുതിയ തീരുമാനം. 1983ൽ ചിത്രലേഖ ഫിലിം സൊസൈറ്റി തിയറ്റർ നിർമിക്കാനായി നാൽപത് സെന്റ് ഭൂമി വാങ്ങിയിരുന്നു. ഇവിടെയാണ് സര്‍ക്കാര്‍ തിയറ്റര്‍ നിർമിക്കുന്നത്. 

10 കോടി12 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ചലച്ചിത്ര വികസന കോർപറേഷനാണ് നിർമാണച്ചുമതല.