കോഴിക്കോട് ഫാറൂഖ് കോളജില്‍ എന്‍എസ്എസ്സിന്റെ സന്നദ്ധസേവകരായിരുന്നവര്‍ ഒാര്‍മ്മകളുടെ തണലില്‍ വീണ്ടും ഒത്തുകൂടി. കലാലയം നല്‍കിയ സാമൂഹ്യബോധം കൈമോശം വരാതെ കാത്തുസൂക്ഷിക്കുന്നവര്‍ പുത്തന്‍സേവന മാതൃകകള്‍ അന്വേഷിക്കുകയാണ്. 

1982 മുതല്‍ 92 വരെ നാഷ്ണല്‍സര്‍വ്വീസ് സ്കീമിന്റെ വളണ്ടിയര്‍മാരായിരുന്ന കുറച്ചുപേര്‍,വിദേശത്തും സ്വദേശത്തുമായി പലമേഖകളില്‍ ജോലി ചെയ്ത് ജീവിക്കുന്നവര്‍,കലാലയ കാലത്തെ സന്നദ്ധസേവനം വിട്ടുകളയാന്‍ മനസ്സിലാത്ത ഇവരെ അക്കാലത്തെ എന്‍എസ്എസ് കോര്‍ഡിനേറ്ററായിരുന്ന അധ്യാപകന്‍ കൂടിയായ ഹാഫിസ് മുഹമദാണ് വീണ്ടുംവിളിച്ചുകൂട്ടിയത്

ഗുണപരമായ സേവനപദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കാനാണ് തീരുമാനം,ഇതിനായി ഫൗണ്ടേഷന്‍ ഫോര്‍ സോഷ്യല്‍ സര്‍വ്വീസ് എന്ന പേരില്‍ പുതിയ സംഘടനയും രൂപീകരിച്ചിട്ടുണ്ട്. ഇത് രണ്ടാംതവണയാണ് ഇവര്‍ ഒന്നിച്ചിരിക്കുന്നത്,ഒാര്‍മ്മകളില്‍ ജീവിക്കുകയല്ല ഒാര്‍മ്മകളെ ശിഷ്ടജീവിത്തില്‍ പകര്‍ത്തുകയാണ് ഈ സന്നദ്ധസേവകര്‍