കോല്‍ക്കളിയുടെ താളത്തിൽ ഒരു ഗ്രാമം

കോല്‍ക്കളിയുടെ താളവും ചുവടും തിരികെപിടിക്കാന്‍ ഒരു ഗ്രാമം മുന്നിട്ടിറങ്ങിയ കാഴ്ച ഇനി കാണാം. കോഴിക്കോട് കുറ്റ്യാടിയിലെ ഒരു പറ്റം കലാകാരന്മാരാണ് നാടിന്റെ പ്രിയകലാരൂപത്തിന്റെ വീണ്ടെടുപ്പിനായി പ്രത്യേക പരിശീലനക്കളരി  ഒരുക്കിയത്.

കടത്തനാട്ടെ കോല്‍ക്കളിയുടെ പ്രധാന ഇനങ്ങളാണ് ഒറ്റയും ചുഴിച്ചിലും. കാലം മുന്നോട്ടുനീങ്ങിയപ്പോള്‍ അപ്രത്യക്ഷമായ കലാരൂപത്തിന്റ സൗന്ദര്യം ജനങ്ങളിലേക്കെത്തിക്കുകയാണ് ഈ കലാകാരന്മാര്‍. താളക്കോല്‍ക്കളിയും രാജസൂയം കോല്‍ക്കളിയുമൊക്കെ പുതിയ തലമുറയും ഹൃദ്യസ്ഥമാക്കി.

പരിശീലനത്തിനുശേഷം ഇത് വേദിയില്‍ അവതരിപ്പിക്കാനും അവസരമൊരുക്കുന്നുണ്ട്. കോറോത്ത്ചാല്‍ പരദേവതാ ക്ഷേത്രമാണ് നിട്ടൂരില്‍ കളരി ഒരുക്കി കോല്‍ക്കളി പരിശീലിപ്പിക്കുന്നത്.