പൊന്നാനി-തവനൂർ മണ്ഡലങ്ങളെ ബന്ധിക്കുന്ന പാലം യാഥാർത്ഥ്യമാകുന്നു

മലപ്പുറം എടപ്പാൾ ഒളമ്പക്കടവ് പാലം യാഥാർത്ഥ്യമാവുന്നു. പൊന്നാനി- തവനൂർ മണ്ഡലങ്ങളെ ബന്ധിക്കുന്ന പാലം രണ്ടു വർഷം കൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 

വർഷങ്ങളായി കോലൊളമ്പ് - മാറഞ്ചേരി നിവാസികൾ അനുഭവിക്കുന്ന ഈ പ്രശ്നം പരിഹരിക്കപ്പെടുകയാണ്.കടത്തുവളളമായിരുന്നു ഇവരുടെ ഏക യാത്രാമാർഗം. അതിനു പകരമായാണ് ബീയം കായലിനു കുറുകെ പാലം ഉയരുന്നത്. രണ്ടു വർഷം കൊണ്ടാണ് പാലത്തിന്റെ നിർമാണം പൂർത്തിയാക്കുക. നിർമാണോദ്ഘാടനം സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നിർവഹിച്ചു. . ടുറിസം സാധ്യത കൂടി പ്രയോജനപ്പെടുത്തിയാവും പാലം നിർമിക്കുക

ഉത്സവാന്തരീക്ഷത്തിൽ നടന്ന ചടങ്ങ് കാണാൻ ഒരു നാടൊന്നാകെ എത്തി