വടക്കന്‍ പാട്ടുകളിലൂടെ പ്രസിദ്ധമായ വടകര ലോകനാര്‍കാവിനെ ഗുരുവായൂര്‍ മോഡല്‍ ക്ഷേത്രനഗരിയായി വികസിപ്പിക്കുന്നു. ലോകനാര്‍ക്കാവിന്റെ ചരിത്രപ്രാധാന്യം കണക്കിലെടുത്താണ് കേന്ദ്ര സംസ്ഥാന ഫണ്ടുകളുപയോഗിച്ച് ക്ഷേത്രത്തെ നവീകരിക്കുന്നത്.
വടക്കന്‍ വീരഗാഥകളില്‍ തച്ചോളി ഒതേനന്റെ ആരാധന കേന്ദ്രമായിരുന്നു ലോകനാര്‍കാവ് ഭഗവതി ക്ഷേത്രം. ആയിരത്തിയഞ്ഞൂറിലേറെ വര്‍ഷം പഴക്കമുള്ള ക്ഷേത്രവും പരിസങ്ങളും നവീകരിച്ച് ക്ഷേത്രനഗരിയായി വികസിപ്പിക്കാനാണ് തീരുമാനം.നടപന്തല്‍,കൊടിമരം,ഗോപുരകവാടം, ചിറ വികസനം, കുളപ്പുര ,കളരി, ഓപ്പണ്‍ എയര്‍ തിയേറ്റര്‍ എന്നിവയാണ് നിര്‍മ്മിക്കുന്നത്.ആര്‍കിടെക്റ്റ് ആര്‍.കെ.രമേശനാണ് രൂപകല്‍പന. ക്ഷേത്രത്തോട് ചേര്‍ന്നുള്ള കാവ് അതേ പടി സംരക്ഷിച്ചായിരിക്കും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍.
105 കോടി രൂപയാണ് മുടക്ക് മുതലായി പ്രതീക്ഷിക്കുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ടും വിശ്വാസികളില്‍ നിന്ന് പിരിച്ചെടുത്തും പണം കണ്ടെത്താനാണ് തീരുമാനം