ഇരുതുള്ളിപുഴ അക്കരെയിക്കരെ കടക്കാന്‍ കോഴിക്കോട്ട് 100 കുടുംബങ്ങള്‍ക്ക് മുളക്കമ്പുകള്‍ കുട്ടിക്കെട്ടിയൊരു ചങ്ങാടം. വെള്ളപ്പൊക്കം പൊയിലങ്ങാടിയിലെ തൂക്ക് പാലം കൊണ്ടുപോയതോടെയാണ് ഇവര്‍ ജീവന് കയ്യിലെടുത്ത് ചങ്ങാടം തുഴയുന്നത്. യാത്രാ ദുരിതം ഏറിയതോടെ നേരത്തെ ഇവിടെ നിന്ന് വീടൊഴിഞ്ഞു പോയവരും നിരവധി.
4 പേര്‍ക്ക് കഷ്ടിച്ച് നില്ക്കാം. പ്രായമായവര്‍, വിദ്യാര്‍ഥികള്‍, കൈകുഞ്ഞുങ്ങള്‍ എല്ലാവര്ക്കും ചങ്ങാടം തന്നെ ഏക ആശ്രയം. ഒാമശ്ശേരി പഞ്ചായത്തിലെ വെള്ളച്ചാല്‍, ചെറുപ്പുള്ള്യേരി എന്നിവിടങ്ങളില്‍ നിന്നാണ് ഈ ദുരിതയാത്ര. ഒന്ന് രണ്ട് തവണ ചങ്ങാടം പുഴയിലേക്ക് മറിഞ്ഞിരുന്നു. ഭാഗ്യവശാല്‍ ആളപായമൊന്നും ഉണ്ടായില്ല. പരിഭവം പറഞ്ഞു മടുത്തു. അങ്ങിനെ എല്ലാം വിധിക്ക് വിട്ട് ജീവിതത്തിന്റെ മറുകരയിലേക്ക് എന്നും ചങ്ങാടമിറക്കുകയാണ് ഇവര്‍.