കനോലി കനാലിന് നവംബര്‍ ഒന്നിന് പുതുജന്മം

കനോലി കനാലിന് നവംബര്‍ ഒന്നിന് പുതുജന്മം. കനാലിന്റെ രണ്ടാംഘട്ട ശുചീകരണം ഞായറാഴ്ച ആരംഭിക്കും. നവീകരണവും സൗന്ദര്യവല്‍ക്കരണവും ഉള്‍പ്പെടെയുള്ള  മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി കേരളപ്പിറവി ദിവസം കനാലിന്റെ പുതുപ്പിറവി ഉദ്ഘാടനം ചെയ്യും. 

ജനകീയ മുന്നേറ്റമാണ് ഒന്നാംഘട്ട ശുചീകരണത്തില്‍ കാണാനായത്. 15 ദിവസംകൊണ്ട് കനാലിലെ ഖരമാലിന്യങ്ങള്‍ പൂര്‍ണമായും നീക്കി. ഇനി കനാലില്‍ വളര്‍ന്ന് കിടക്കുന്ന മരങ്ങളും വീണുകിടക്കുന്ന മരതടികളും ചെളിയും നീക്കം ചെയ്യും. വിവിധ വകുപ്പുകളെയും സേനകളെയും സംയോജിപ്പിച്ച് നഗരസഭയുടെ നേതൃത്വത്തില്‍ രണ്ടാംഘട്ട ശുചീകരണം ഞായറാഴ്ച ആരംഭിക്കും.കനാലിലേക്ക് തുറന്ന് കിടക്കുന്ന 162 ഒാവ് ചാലുകളും നിരീക്ഷിക്കും. മാലിന്യങ്ങള്‍ കനാലിലേക്ക് തുറന്നുവിടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും തീരുമാനമായി 

െചളിനീക്കം ചെയ്ത് ആഴംകൂട്ടാന്‍ ജലസേചന വകുപ്പിന്റെ സഹായം തേടും.മൂന്നാംഘട്ടത്തില്‍ നവീകരണവും സൗന്ദര്യവല്‍ക്കരണവും നടത്തും. ബോട്ടിങ് ഉള്‍പ്പെടെ വിനോദ സഞ്ചാരപദ്ധതികള്‍ ഉള്‍പ്പെടുത്തി നവീകരിച്ച കനാലിന്റെ ഉദ്ഘാടനം കേരളപ്പിറവി ദിവസം നടത്താനാണ് തീരുമാനം