കുടിവെള്ളവും ഗതാഗത സൗകര്യങ്ങളുമില്ല, ഒറ്റപ്പെട്ട് മാരമല ആദിവാസി കോളനി

വയനാട് പൂതാടി പഞ്ചായത്തില്‍ കുടിവെള്ളവും ഗതാഗതസൗകര്യങ്ങളും ഇല്ലാതെ ഒറ്റപ്പെട്ട അവസ്ഥയിലാണ്  മാരമല ആദിവാസി കോളനി.  വന്യജിവീകളുടെ ആക്രമണവും പതിവാണ്.

വനാതിര്‍ത്തിയലാണ് മാരമല കോളനി. മൂന്നു വശവും വനവും ഒരുവശത്ത് എസ്റ്റേറ്റുമാണ്.വന്യജീവി ആക്രമണങ്ങള്‍ പതിവായ ഇവിടെ കഴിഞ്ഞ വര്‍ഷം ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.അടിസ്ഥാനസൗകര്യങ്ങളൊന്നും തന്നെ ഇവിടേക്ക് എത്തിനോക്കിയിട്ടില്ല.നാല്‍പത് കുടുംബങ്ങള്‍ ഇവിടെയുണ്ട്.

കുടിവെള്ളത്തിന് വേണ്ടി പത്തുവര്‍ഷം മുമ്പ് തുടങ്ങിയ പദ്ധതി ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ല. ടാങ്കും പൈപ്പുകളുമൊക്കെ സ്ഥാപിച്ചു. പലവട്ടം അധികാരികളോട് പരാതി പറഞ്ഞു. ഫണ്ടില്ലെന്നാണ് മറുപടി. ദൂരസ്ഥലത്തു നിന്നും വെള്ളം കൊണ്ടുവരേണ്ട അവസ്ഥയിലാണ് കുടുംബങ്ങള്‍.

സോട്ട് .മണിയന്‍, കോളനിവാസി ശുചിമുറി സൗകര്യവും ഒരുക്കിയിട്ടില്ല. വാഹനങ്ങള്‍ എത്തിപ്പെടാനും പ്രയാസമാണ്. രോഗികളും കുട്ടികളുമാണ് വലിയ ബുദ്ധിമുട്ട് നേരിടുന്നത്.