ചരിത്ര പ്രാധാന്യമുളള ഇരിട്ടി പഴയപാലം അധികൃതർ ഉപേക്ഷിച്ചതായി പരാതി

കണ്ണൂർ ഇരിട്ടിയിൽ പുതിയ പാലം നിർമാണം ആരംഭിച്ചതോടെ ചരിത്രമുറങ്ങുന്ന പഴയപാലം അധികൃതർ ഉപേക്ഷിച്ചതായി പരാതി. കഴിഞ്ഞദിവസം പാലത്തിന്റെ മേൽക്കൂരയിലെ കമ്പിക്കൂട് തകർന്ന് ബസിന്റെ മുകളിൽ വീണിരുന്നു.

1933-ല്‍ ബ്രിട്ടീഷ് ഭരണക്കാലത്ത് നിര്‍മിച്ച പാലമാണ്. പുതിയ പാലം പൂർത്തിയായി കഴിഞ്ഞാൽ പഴയപാലം പൊളിച്ചുനീക്കാതെ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്താനും പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചിരുന്നു. എന്നാൽ പുതിയ പാലം പണി തുടങ്ങിയശേഷം പഴയപാലത്തിനോട് അവഗണനയാണെന്നാണ് ആക്ഷേപം. ഇരുമ്പ് മേൽക്കൂരയുടെ അറ്റകുറ്റപ്പണി നടത്തി എല്ലാവർഷവും പെയിന്റടിച്ചിരുന്നു. ഇതും മുടങ്ങി.പുതിയ പാലത്തിന്റെ ടെസ്റ്റ് പൈലിങ് കഴിഞ്ഞ മഴക്കാലത്ത് ഒഴുകിപ്പോയിരുന്നു. ഇതോടെ നിർമ്മാണ പ്രവർത്തികൾ മന്ദഗതിയിലാണ്.