നൃത്തപഠനമെന്ന സ്വപ്നം മനസിൽ സൂക്ഷിച്ചു നടന്നവർ ഒത്തുചേർന്ന് സ്വപ്നം സാക്ഷാത്ക്കരിക്കുന്നു. പയ്യന്നൂർ അന്നൂരിലെ മയൂര നൃത്തവേദിയിലാണ് പന്ത്രണ്ടുവയസുകാരിമുതൽ നാൽപതു വയസുളള വീട്ടമ്മവരെ നൃത്തം അഭ്യസിക്കുന്നത്.

നൃത്തം പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ജീവിത തിരക്കിനിടയിൽ അഗ്രഹം സഫലമാക്കാനായില്ല. നൃത്ത അധ്യാപിക കൃഷ്ണവേണി ഈ ആഗ്രഹങ്ങളെയെല്ലാം പൊടി തട്ടിയെടുത്തു. ഇരുപത്തിരണ്ടു പേരാണ് ചിലങ്കയണിഞ്ഞത്. 

പലരും യോഗ അഭ്യസിക്കാനാണെന്ന് പറഞ്ഞാണ് നൃത്തം പഠിക്കാൻ വീട്ടിൽ നിന്നിറങ്ങിയത്. കഴിഞ്ഞദിവസം അന്നൂർ ക്ഷേത്രത്തിൽ നടന്ന നൃത്തസന്ധ്യയിൽ പങ്കെടുത്ത് അരങ്ങേറ്റവും കുറിച്ചു. അമ്മമാരായി അടുക്കളയിൽ ഒതുങ്ങാതെ നൃത്തപഠനം തുടരാനാണ് ഇവരുടെ തീരുമാനം.