കുട്ടികളുടെ ചലച്ചിത്രമേളയ്ക്ക് തീം സോങ് തയ്യാറായി

ബാല്യത്തിന്റെ നേര്‍ക്കാഴ്ചയാകുന്ന കവിതകളും ചിത്രങ്ങളും കൊണ്ട് ശ്രദ്ധേയമാകുകയാണ് കോഴിക്കോട് ആര്‍ട്ട് ഗ്യാലറിയിലെ പ്രത്യേക പ്രദര്‍ശനം. ജീവിതയാഥാര്‍ഥ്യങ്ങളെ വരയിലൂടെയും വാക്കിലൂടെയും കാഴ്ചക്കാരിലേക്കെത്തുകയാണ് കവിയും ചിത്രകാരനുമായ മുനീര്‍ അഗ്രഗാമി.

ബാല്യത്തിന്റെ ഭാവങ്ങള്‍ വ്യത്യസ്തമാണ്. ചുറ്റും വര്‍ധിക്കുന്ന ആക്രമണങ്ങളാല്‍ ആശങ്കകള്‍ നിറയുന്ന ബാല്യകാലമാണ് പ്രമേയം. കവിതകളിലൂടെയും ചിത്രങ്ങളിലൂടെയും ഒരു യാത്ര. ലോകത്തിന്റെ നൊമ്പരമായി മാറിയ ഐലിന്‍ കുര്‍ദിsയും ആണവകിരണങ്ങളുടെ മധ്യത്തില്‍ ശാന്തമായുറങ്ങുന്ന കൊറിയന്‍ കുരുന്നും തുടങ്ങി ബാല്യത്തിന്റെ നഷ്ടമാകുന്ന സ്വപ്നങ്ങളാണ് ചിത്രങ്ങളിലേറെയും. ചിത്രങ്ങള്‍ വിവരിക്കുന്ന  കവിതകളാണ് പ്രദര്‍ശനത്തിന്റെ മറ്റൊരു പ്രത്യേകത. 

ക്യാന്‍വാസില്‍ തെളിയുന്ന ബാല്യത്തിന്റെ നിഷ്കളങ്കതയ്ക്ക് നൊമ്പരത്തിന്റെ മുഖം കൂടി കാണാം. കാലം മായ്ക്കാത്ത മുറിവുകള്‍ ചൂണ്ടികാട്ടുന്ന പ്രദര്‍ശനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.