കനോലി കനാലിലെ മാലിന്യമുക്തമാക്കാന്‍ മലപ്പുറം ജില്ലയില്‍ സര്‍ക്കാര്‍ തുടങ്ങിവെച്ച ശുചീകരണപ്രവര്‍ത്തനങ്ങളും പാതിവഴിയിലാണ്. എട്ടുകോടി രൂപ ചെലവില്‍ താനൂര്‍ പുതിയകടപ്പുറം മുതല്‍ ചിരാന്‍ കടപ്പുറം വരെയുള്ള അഞ്ചരകിലോ മീറ്റര്‍ മാത്രമാണ് ഭിത്തികെട്ടി സംരക്ഷിച്ചിരിക്കുന്നത്..ഒന്നാം ഘട്ട ശുചീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ 2015 മേയ് 3 ന് രണ്ടാം ഘട്ടത്തിന്റെ പ്രഖ്യാപനവും നടത്തിയിരുന്നു
ഒട്ടുംപുറം പാലവരെയുള്ള ഭാഗം മാലിന്യമുക്തമാക്കുകയായിരുന്നു രണ്ടാം ഘട്ടം.അതിനായുള്ള നടപടി തുടങ്ങിയപ്പോഴേക്കും സര്‍ക്കാര്‍ മാറി.
ക്ലീന്‍ കനോലി പദ്ധതിയുടെ ഭാഗമായിട്ടാണ് റോബോട്ടിക് സര്‍വേ നടത്തിയതും..ഇതിന്റ അടിസ്ഥാനത്തില്‍ ആറുമാസത്തിനകം മാലിന്യമുക്തമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല. കാനാല്‍ കരയിലെ ടൂറിസം സാധ്യത കൂടി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു സംരക്ഷണനടപടികള്‍ ആരംഭിച്ചിരുന്നത്.