ചാലിയാറിലെ മലിനീകരണം തടയാന്‍ മലപ്പുറം ജില്ലയില്‍ ശക്തമായ നടപടി സ്വീകരിക്കുബോള്‍ മറുകര ഉള്‍പ്പെടുന്ന കോഴിക്കോട് ജില്ല ഭരണകൂടം അലംഭാവം കാട്ടുന്നതായി ആക്ഷേപം. രണ്ടു ജില്ലകളും കൈ കോര്‍ത്തില്ലെങ്കില്‍ ചാലിയാറിനെ മാലിന്യമുക്തമാക്കാനുളള നീക്കം സ്വപ്നമായി തുടരും.
നിറം മാറി ബ്ലൂ ഗ്രീന്‍ ആല്‍ഗ നിറഞ്ഞ ചാലിയാറിന്റെ ഒരു കര കോഴിക്കോട് ജില്ലയിലാണ്. ഇരവഞ്ഞിപ്പുഴയും ഒട്ടേറെ ജലസമൃദ്ധമായ തോടുകളും കോഴിക്കോട് ജില്ലയിലൂടെ ഒഴുകിയാണ് ചാലിയാറില്‍ സംഗമിക്കുന്നത്. ഇരവഞ്ഞിപ്പഴയിലടക്കം ബ്ലൂഗ്രീന്‍ ആല്‍ഗ കണ്ടെങ്കിലും മലപ്പുറം ജില്ല ചാലിയാര്‍ മാലിന്യമുക്തമാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് കോഴിക്കോുഴ കയയ്ടു നിന്നു പിന്തുണ ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം.
പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നതിന് എതിരെ ശക്തമായ നടപടിയെടുക്കാന്‍ ഗ്രാമ പഞ്ചയത്തു ഭരണസമിതികള്‍ക്ക് മലപ്പുറം ജില്ല കലക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. മാലിന്യം തളളുന്നവര്‍ക്കെതിരെ ഇരുപത്തയ്യായിരം രൂപ വരെ പിഴയടക്കുമെന്ന് അറിയിച്ചതോടെ മലപ്പുറം ജില്ലയില്‍ നിന്ന് പുഴയിലേക്കുളള മാലിന്യത്തിന്റെ ഒഴുക്ക് കുറഞ്ഞെന്നാണ് വിലയിരുത്തല്‍. ചാലിയാറില്‍ വ്യാപകമായ പുഴകയ്യേറം നടക്കുന്നുണ്ടെന്ന മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്നും റവന്യ ഉദ്യോഗസ്ഥര്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്.