ഒരു കാലത്ത് മണ്ണില്‍ പൊന്നു വിളയിച്ചവരായിരുന്നു വയനാട്ടിലെ കര്‍ഷകര്‍. എന്നാല്‍ വന്യമൃശല്യം കാരണം ആ മണ്ണ് വിട്ടു പോകാനൊരുങ്ങുകയാണ് പുതിയ തലമുറ. വനഗ്രാമങ്ങളിലാണ് പ്രതിസന്ധി രൂക്ഷം.മൂന്നു ഭാഗവും കാട് വളഞ്ഞ ജനവാസകേന്ദ്രമാണ് വടക്കനാട്. നാലായിരത്തോളം പേര്‍ ഇവിടെ താമസിക്കുന്നു.

ഒരുകാലത്ത് വയനാട്ടില്‍ ഏറ്റവും കൂടുതല്‍ നെല്ല് വിളഞ്ഞ സ്ഥലങ്ങളിലൊന്ന് കൂടിയായിരുന്നു ഈ പ്രദേശം.അക്കാലത്ത് വന്യമൃഗശല്യം ഇത്ര രൂക്ഷമായിരുന്നില്ലെന്ന്  മണ്ണില്‍‍ വിയര്‍പ്പൊഴിക്കിയവരുടെ ഒാര്‍മ്മ. ഇനി വടക്കനാട്ടെ പുതിയ തലമുറയിലെ ഒരാളെ പരിചയപ്പെടാം.ചെറുപ്പകാലത്ത് കൃഷി തന്നെയായിരുന്നു രാമകൃഷ്ണന്റെ വരുമാനം. ഗത്യമില്ലാത്തതിനാലാണ് അഞ്ച് വര്‍ഷം മുമ്പ് ബത്തേരി ടൗണില്‍ ചുമടെടുക്കുന്ന തൊഴിലിലേക്ക് മാറിയത്.

ഈ രണ്ട് പേര്‍ക്ക് പറയാനുള്ളത് തന്നെയാണ് ഈ പ്രദേശത്ത് കണ്ടവരെല്ലാം ഞങ്ങളോട് പങ്ക് വെച്ചത്.പകല്‍ സമയത്ത് പോലും ഇറങ്ങിനടക്കാനാവാത്ത അവസ്ഥ. പ്രശ്നങ്ങള്‍ ഇത്രയും സങ്കീര്‍ണമായിട്ടും അശാസ്ത്രീയമാണ് വനം വകുപ്പിന്റെ പ്രതിരോധ മാര്‍ഗങ്ങളെന്നാണ് ആക്ഷേപം.