വെള്ളത്തിൽ ബാക്ടീരിയ; കുടിവെള്ളം മുട്ടി ഗ്രാമങ്ങൾ

ചാലിയാറിലെ വെള്ളത്തിലെ ബാക്ടീരിയ, പായൽ ബാധയെ തുടർന്ന് കുടിവെള്ളമില്ലാതെ പല ഗ്രാമങ്ങളും. മുന്നറിയിപ്പിനെ തുടർന്ന് പമ്പിങ് നിർത്തിയതോടെ ഊർങ്ങാട്ടിരി , കാവനൂർ പഞ്ചായത്തുകളിലെ അയ്യായിരത്തിൽ അധികം കുടുംബങ്ങൾ ശുദ്ധജലമില്ലാതെ പ്രതിസന്ധിയിലാണ്.  

ചാലിയാറിൽ നിറയെ വെള്ളമുണ്ടെങ്കിലും അനബീന, സൈനോ ബാക്ടീരിയകളുടെ സാന്നിധ്യവും നിറവ്യത്യാസവും മൂലം പമ്പിങ് നിർത്തിവക്കാൻ സി.ഡബ്ലിയു.ആർ.ഡി.എമ്മിലെ വിദഗ്ധ സംഘം നിർദേശം നൽകിയിരുന്നു. ശുദ്ധീകരിച്ചു മാത്രമെ ഈ വെള്ളം  ഉപയോഗിക്കാവൂ എന്ന കർശന നിർദ്ദേശവുമുണ്ട്. ശുദ്ധീകരണ സംവിധാനമില്ലാത്ത ഊർങ്ങാട്ടിരി, കാവനൂർ ഭാഗത്തേക്കുള്ള പമ്പിങ് നിർത്തിവച്ചതോടെയാണ് ശുദ്ധജലക്ഷാമത്തിലേക്ക് നീങ്ങിയത്. 

പുഴയോരത്തോട് ചേർന്ന പ്രദേങ്ങളാണങ്കിലും മിക്ക വീടുകളും ജലസേചന പൈപ്പുകളേയാണ് ആശ്രയിയിക്കുന്നത്‌. ഭൂരിഭാഗം വീടുകളിലും കിണറുകളില്ല. ശുദ്ധജലം വിതരണം ചെയ്യാനുള്ള പകരം സംവിധാനങ്ങൾ ഏർപ്പെടുത്താൻ തദ്ദേശസ്ഥാപനങ്ങൾക്കായിട്ടില്ല.