വയനാട് ബത്തേരി കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ പ്രവര്‍ത്തനയോഗ്യമായ ജനറം ബസുകള്‍ വെറുതേ കിടക്കുന്നു. യാത്രാദുരിതമുള്ള മേഖലകളിലേക്കുള്ള ഒാര്‍ഡിനറി സര്‍വീസുകള്‍ മുടങ്ങുമ്പോള്‍ ജനറം ബസുകളെ ഉപയോഗപ്പെടുത്തണമെന്നാണ് ആവശ്യം. വയനാട് ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി ക്ക് ഇരുന്നൂറ്റി അമ്പതോളം സര്‍വീസുകളുണ്ട്. ബസുകളാകട്ടെ പലതും പഴക്കം ചെന്നതും കേടാവുന്നതും. 

ഇതു കാരണം ലോക്കല്‍ സര്‍വീസുകള്‍ കട്ടാകുമ്പോഴാണ് പുതിയ ബസുകള്‍ ബത്തേരി ഡിപ്പോയില്‍ വെരുതെ കിടക്കുന്നത്. ആറ് നോണ്‍ എസി ജനറം ബസുകളാണ് ഇവിടെയുള്ളത്. ഇത് ഫലപ്രദായി ഉപയോഗപ്പെടുത്തിയാല്‍ വരുമാനത്തിനൊപ്പം ജനങ്ങളുടെ യാത്രാക്ലേശവും പരിഹരിക്കപ്പെടും. 

നിലവിലെ റൂട്ടുകള്‍ സംരക്ഷിക്കണമെന്നും പരിഷ്ക്കരിക്കരിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. കല്‍പറ്റ ഡിപ്പോയില്‍ നാല് ലോഫ്ലോര്‍ ബസുകളാണ് കട്ടപ്പുറത്ത്.