ത‌ിരി നന പച്ചക്കറി വളർത്തലിന് മികച്ച പ്രതികരണം

നഗരപ്രദേശങ്ങളില്‍ തിരി നന സംവിധാനത്തിലുള്ള പച്ചക്കറി വളര്‍ത്താനുള്ള സര്‍ക്കാര്‍ പദ്ധതിക്ക് മികച്ച പ്രതികരണം. ദൈനം ദിന ആവശ്യങ്ങള്‍ക്ക് വേണ്ട പച്ചക്കറികള്‍ തിരി നന സംവിധാനം ഉപയോഗിച്ച് ഗ്രോ ബാഗുകളില്‍ വിളയിച്ചെടുക്കുന്നതാണ് പദ്ധതി.

കോഴിക്കോട്,തൃശ്ശൂര്‍ ,എറണാകുളം, തിരുവനന്തപുരം നഗരങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. കീടനാശിനികള്‍ അടങ്ങിയ പച്ചക്കറികള്‍ കഴിക്കേണ്ടിവരുന്ന നഗരവാസികള്‍ക്കായി കൃഷി വകുപ്പ് തുടങ്ങിയ പദ്ധതിയാണ് ഗ്രോ ബാഗുകളിലെ ൈജവകൃഷി. തിരിനന സംവിധാനം കൂടി ഒരുക്കിയതോടെ ഗ്രോബാഗ് കൃഷിയുടെ പതിവ് ന്യൂനതകളും മറികടന്നു. ഒപ്പം പരിചരിക്കാന്‍ അധിക സമയം വേണ്ടെന്നതും ആകര്‍ഷകമാണ്അടുക്കളയില്‍ ഒഴിച്ച് കൂടാനാവത്ത പച്ചമുളക്, പയര്‌,തക്കാളി, വഴുത , വെണ്ട എന്നിവയാണ് ഇങ്ങിനെ നട്ടുവളര്‍ത്തുന്നത്.

കോഴിക്കോട് കോര്‍പ്പറേഷനില്‍ പദ്ധതി നടപ്പാക്കുന്നത് കടലുണ്ടി കൃഷി ഭവന് കീഴിലെ കാര്‍ഷിക കര്‍മ്മ സേനയാണ്. ഇരുപത്തിയഞ്ച് പേരെടങ്ങുന്ന സംഘം ഒരു വര്‍ഷം മുഴുവന്‍ കൃഷിയുടെ പരിപാലനവും നടത്തും. മുപ്പത് ഗ്രോ ബാഗുകള്‍ അടങ്ങിയ ഒരു യൂണിറ്റ് സ്ഥാപിക്കാന്‍ വീട്ടുടമ രണ്ടായിരം രൂപ മാത്രം മുടക്കിയാല്‍ മതിയെന്നതാണ് പദ്ധതിയെ ആകര്‍ഷിക്കുന്ന മറ്റൊരു ഘടകം