വാർധക്യം തളർത്താത്ത മനസുമായി കൊച്ചി കാണാൻ അമ്പതംഗ സംഘം

വാർധക്യം തളർത്താത്ത മനസുമായി കോഴിക്കോട് കൊടിയത്തൂരിൽ നിന്ന് അമ്പതംഗ സംഘം കൊച്ചി കാണാനെത്തി. കൊച്ചി മെട്രോയും ലുലുമാളും കുട്ടികളുടെ കൗതുകത്തോടെ അവർ കണ്ടു. കൊടിയത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാനവ സാംസ്കാരിക വേദിയാണ് മുതിർന്നവരുടെ യാത്രക്ക് നേതൃത്വം നൽകിയത് 

അറുപത് പിന്നിട്ടവരാണ് ഈ സംഘത്തിൽ ഏറെയും. ആദ്യമായാണ് കൊച്ചിയിൽ വരുന്നത്. കൊടിയത്തൂരുകാരുടെ ഭാഷയിൽ പറഞ്ഞാൽ കോയിക്കോട്ക്കപുറം ദാദ്യാ. ആലുവയിൽനിന്ന് മെട്രോയിൽ കയറിയ സംഘം ഇടപ്പള്ളിയിലെത്തി. പിന്നെ ലുലു മാളിലേക്ക് 

പലരുടേയും മുഖത്ത് കൗതുകം. എസ്കലേറ്റർ കണ്ടപ്പോൾ ഇതൊക്കെ നമ്മളെത്ര കണ്ടതാന്ന് പറഞ്ഞ് കൂളായി ഒരു പോക്ക്. കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിന്റേയും മാനവ സാംസ്കാരിക വേദിയുടേയും സഹകരണത്തോടെയായിരുന്നു ഇവരുടെ കൊച്ചി യാത്ര. 

തൃപ്പൂണിത്തുറ ഹിൽ പാലസ് സന്ദർശനവും മറൈൻ ഡ്രൈവിലൊരു ബോട്ടുയാത്രയും കഴിഞ്ഞായിരുന്നു സംഘം അറബിക്കടലിന്റെ റാണിയോട് വിട പറഞ്ഞത്