ലിംഗ വിവേചനത്തിന്റെ പരിഭവങ്ങള്‍ക്കിടയിലും രാഗ താളങ്ങള്‍ക്കൊപ്പം ചുവട് വെച്ച് ട്രാന്‍സ്ജെന്‍ഡര്‍ കലാമേള.സംസ്ഥാനത്തെ ആദ്യ ട്രാന്‍സ് കുടുംബശ്രീയായ കോഴിക്കോട്ടെ സ്നേഹതീരം അയല്‍ക്കൂട്ടവും പുനര്‍ജനനി കള്‍ച്ചറല്‍ സൊസൈറ്റിയുമാണ് പരിപാടി സംഘടിപ്പിച്ചത്.
ലിംഗഭേദങ്ങള്‍ക്കപ്പുറമാണ് കലയും കലാകാരന്‍മാരെന്നും സാക്ഷ്യപെടുത്തുന്നതായിരുന്നു ചമയമെന്ന് പേരിട്ട പരിപാടി. ആടിയും പാടിയും അവര്‍ പരിഭവങ്ങള്‍ മറന്നു. മല്‍സരങ്ങള്‍ തുടങ്ങിയതോടെ ടൗണ്‍ഹാള്‍ കാണികളെ കൊണ്ടു നിറഞ്ഞു. ചിലര്‍ വേദിക്ക് പുറത്ത് ചുവട് വച്ചു.