വര്‍ഷം തോറും കലണ്ടര്‍ മാറുന്ന ശീലം ഇനി ഒഴിവാക്കാം. മാറ്റാതെ ഉപയോഗിക്കാവുന്ന കലണ്ടറിന് രൂപകല്‍പന ചെയ്തിരിക്കുന്നത് കോഴിക്കോട് സ്വദേശിയാണ്. കോഴിക്കോട് സോഫ്റ്റ് എഞ്ചിനീയറായ ഫ്രെല്‍ബിന്‍ റഹ്മാനാണ് കലണ്ടറിന് പിന്നില്‍.ക്രിസ്തുവര്‍ഷാരംഭം തൊട്ട് എത്ര കാലം വരെയുമുള്ള ദിവസങ്ങളും മാസങ്ങളും കൃത്യമായി തന്റെ കലണ്ടറിലൂടെ മനസ്സിലാക്കാമെന്നാണ് റഹ്മാന്റെ അവകാശവാദം. എളുപ്പത്തില്‍ കൈക്കാര്യം ചെയ്യാവുന്ന രീതിയിലാണ് ഫ്രെല്‍ബിന്‍ കലണ്ടറിന്റെ രൂപകല്‍പന. കലണ്ടറിനുള്ള പേറ്റന്റ് എടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഫ്രെല്‍ബിന്‍ റഹ്മാന്‍.