മാഹി തലശേരി ബൈപ്പാസ് നിർമാണം; ആശങ്കയൊഴിയാതെ കുടുംബങ്ങൾ

മാഹി തലശേരി ബൈപ്പാസ് നിർമാണം തുടങ്ങിയിട്ടും ഭൂമി വിട്ടുകൊടുത്തവരുടെ ആശങ്കകൾ ഒഴിയുന്നില്ല. മതിയായ നഷ്ടപരിഹാരം ലഭിച്ചില്ലെന്നാണ് കോഴിക്കോട് അഴിയൂർ നിവാസികളുടെ പരാതി. 80 കൂടുംബങ്ങളാണ് ഇവിടെ മുൾമുനയിൽ കഴിയുന്നത്. 

അഞ്ച് പതിറ്റാണ്ടിന്‍റെ കാത്തിരിപ്പിനൊടുവിലാണ് മാഹി തലശ്ശേരി ബൈപ്പാസ് യാഥാര്‍ഥ്യമാകുന്നത്. വിട്ടുനല്കുന്ന ഭൂമിയ്ക്ക് അടിസ്ഥാന വിലയുടെ ഇരട്ടി നല്കാമെന്നേറ്റ സര്‍ക്കാര്‍ തങ്ങളെ കബളിപ്പിച്ചുവെന്നാണ് കുടുംബങ്ങളുടെ ആരോപണം. 1978ലാണ് ബൈപ്പാസിന് ഭൂമി ഏറ്റെടുക്കല്‍ ആരംഭിച്ചത്. നടപടികൾ ഇഴഞ്ഞതോടെ സ്വന്തം പേരിലുള്ള ഭൂമി വിൽക്കാൻ പോലും കഴിയാതെ നരകിച്ചവരാണ് നീതി തേടി വീണ്ടും കോടതിയെ സമീപിക്കുന്നത്.