പ്രശസ്ത കൂടിയാട്ടം കലാകാരൻ കലാമണ്ഡലം ശിവൻ നമ്പൂതിരിയെക്കുറിച്ച് ഡോക്യുമെന്ററി ഒരുങ്ങുന്നു. ലോകമറിയുന്ന കലാകാരൻ അരങ്ങിലെത്തിച്ച കഥാപാത്രങ്ങളിലൂടെയുള്ള യാത്രയാണ് ഒരു മണിക്കൂറിൽ ഡോക്യുമെന്ററി പറയുന്നത് .കൂത്തമ്പലത്തിൽ മാത്രം അവതരിപ്പിച്ചിരുന്ന കൂടിയാട്ടത്തിന് പുതിയ തലം നൽകിയ കലാകാരൻ, രാജ്യാന്തരതലത്തിലേക്ക് കൂടിയാട്ടത്തെ എത്തിച്ച ഗുരുശ്രേഷ്ഠൻ, ഇങ്ങനെ വിശേഷങ്ങളേറെയുണ്ട് കലാമണ്ഡലം ശിവൻ നമ്പൂതിരിക്ക്.
ആശാന്റെ കലാജീവിതമാണ് ഡോക്യുമെന്ററിയുടെ ഇതിവൃത്തം. ശിവൻ നമ്പൂതിരിക്കുള്ള സ്നേഹ സമർപ്പണം. അതാണ് ശിവം. കഥകളി പഠിക്കാൻ കലാമണ്ഡലത്തിലെത്തിയ വിദ്യാർഥി പിന്നീട് കൂടിയാട്ടം കലയുടെ മുഖമായി മാറിയ കഥ ഡോക്യുമെന്ററി പറയും. കേരള കലാമണ്ഡലത്തിലാണ് ആദ്യ പ്രദർശനം.