നിര്‍ധനരായ കുരുന്നുകള്‍ക്ക് ചികില്‍സാസഹായം ഉറപ്പാക്കാന്‍ സംഗീതവിരുന്ന്. ഒരുപിടി ഗായകര്‍ ഒത്തുചേര്‍ന്നപ്പോള്‍ പാട്ടിനൊപ്പം ധനസമാഹരണവും യാഥാര്‍ഥ്യമായി. ആസ്റ്റർ മിംമ്സുമായി സഹകരിച്ച് ഡെസ്റ്റിനേഷൻ കേരളയാണ് കോഴിക്കോട് സംഗീതവിരുന്നൊരുക്കിയത്.
രോഗം ജീവിതത്തെ കാർന്നുതിന്നുന്ന പിഞ്ചുബാല്യങ്ങൾക്കുള്ള സമർപ്പണമായിരുന്നു പാട്ടുകൾ. കോഴിക്കോട്ടെ വ്യവസായ പ്രമുഖർ തിരക്കുകൾ മാറ്റിവച്ച് ഒത്തുചേർന്നു. പഴയ ഗാനങ്ങൾ കോർത്തിണക്കി സംഗീത മഴ പെയ്യിച്ചു. പാട്ടുകാരനായി കോഴിക്കോടിന്റെ എം.പി എം.കെ.രാഘവനുമെത്തി.
വൈകുന്നേരത്തെ ഒത്തുചേരലിനൊപ്പം പരിപാടിയില്‍ പാടാനെത്തിയവരും ആസ്വാദകരും ധനസമാഹരണത്തില്‍ പങ്കാളിയായി. ജില്ലയിലെ സാമൂഹ്യസാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിന് സാക്ഷിയായി.