മതിയായ സുരക്ഷാ സംവിധാനമില്ലാതെ മലപ്പുറം കൊണ്ടോട്ടിയിലെ വിനോദ സഞ്ചാരമേഖലയായ മിനി ഊട്ടി, ചെരുപ്പടിമല പ്രദേശങ്ങൾ. ക്വാറികൾ നിറഞ്ഞ പ്രദേശമായതിനാൽ ഇവിടെ അപകടങ്ങൾ പതിവാണ്.
പ്രകൃതി ഒരുക്കിയ വിസ്മയകാഴ്ചകളാണ് മിനി ഊട്ടിയും ചെരുപ്പടി മലയും. ഈ സൗന്ദര്യം ആസ്വദിക്കാൻ നിരവധിപേരാണ് ഇങ്ങോട്ടെത്തുന്നത്.എന്നാൽ വിനോദസഞ്ചാരികൾക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒന്നുമില്ല.ക്വാറികൾ നിറഞ്ഞ പ്രദേശമായതിനാൽ അപകടം നിത്യ സംഭവം.
രാത്രികാലങ്ങളിൽ റോഡരികുകളിലും ക്വാറികളിലും മാലിന്യം തള്ളുന്നതും പതിവാണ്.ഒന്നരകിലോമീറ്ററിനുള്ളിലാണ് മിനിഊട്ടിയും ചെരുപ്പടി മലയും.ഇവിടേക്കുള്ള റോഡ് പൊതുമരാമത്ത് വകുപ്പ് നിർമിച്ചിട്ടുണ്ടെങ്കിലും സമീപ പ്രദേശങ്ങൾ സ്വകാര്യ വ്യക്തികളുടെ കൈവശമാണ്.ഇത് വിനോദസഞ്ചാര മേഖലയുടെ വികസനത്തിന് തിരിച്ചടിയാവുന്നു.അതേ സമയം വിനോദസഞ്ചാരമേഖലയുടെ സുരക്ഷക്കാവശ്യമായ നടപടി സ്വീകരിക്കുമെന്ന ഉറപ്പാണ് കൊണ്ടോട്ടി നഗരസഭാ അധികൃതർ നൽകുന്നത്.