E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:26 AM IST

Facebook
Twitter
Google Plus
Youtube

More in North

റോഡ് നന്നാക്കാനായി എം.എൽ.എമാരുടെ വീട്ടുപടിയ്ക്കല്‍ സമരത്തിനൊരുങ്ങി നാട്ടുകാർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

റോഡ് നന്നാക്കാനായി എം.എൽ.എമാരുടെ വീട്ടുപടിയ്ക്കല്‍ സമരത്തിനൊരുങ്ങി നാട്ടുകാർ. കോഴിക്കോട് നരിക്കുനി- കുമാരസ്വാമി റോഡിന്റെ അറ്റകുറ്റപണികൾ തുടങ്ങണമെന്നാവശ്യപ്പെട്ടാണ് സമരം. 

 മലയോര മേഖലയെ കോഴിക്കോട് നഗരവുമായി ബന്ധിപ്പിക്കുന്ന അറുപത് വർഷത്തിലധികം പഴക്കമുള്ള നരിക്കുനി -കുമാരസ്വാമി റോഡാണ്. ദിവസവും അമ്പതിലറെ ബസുകൾ സർവീസ് നടത്തുന്ന, ആയിരങ്ങൾ ആശ്രയിക്കുന്ന പാത. രണ്ടു വര്‍ഷമായി ഈ അവസ്ഥയിലായിട്ട്. യു.ഡി.എഫ് സർക്കാരിന്റെ അവസാന കാലത്ത് പുനർമാണോദ്ഘാടനം കേങ്കേമമായി നടത്തിയതാണ്. എട്ടുകോടി രൂപയും അനുവദിച്ചു. പക്ഷേ റോഡ് ഇപ്പോഴും ഇങ്ങിനെ തന്നെ. നാട്ടിലെ ഏതാണ്ടെ് എല്ല സംഘടനകളും സമരത്തിനിറങ്ങി. സഹികെട്ട് മുൻഗതാഗതമന്ത്രി കൂടിയായ എ.ക ശശീന്ദ്രന്റെയും കൊടുവള്ളി എം.എൽ എ കാരാട്ട റസാഖിന്റെയും വീട്ടുപടിയ്ക്കൽ സമരത്തിനിരിക്കാനാണ് തീരുമാനം. 

മുസ്്്ലിം ലീഗുകാരനായ മുൻ എം.എൽ.എയുടെ കാലത്ത് അനുവദിച്ച ഫണ്ടായതിനാലാണ് , ലീഗിനോട് തെറ്റിപിരിഞ്ഞ് ഇടതുപക്ഷത്ത് എത്തിയ ഇപ്പോഴത്തെ എം.എൽ എ റോഡിന്റെ കാര്യത്തിൽ താൽപര്യമെടുക്കാത്തതെന്നും നാട്ടുകാർ ആക്ഷേപം ഉന്നയിക്കുന്നു.