കോഴിക്കോട് പട്ടാപ്പകല്‍ വഴിയരികില്‍ മാലിന്യംതള്ളി. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ പൊലിസ് പ്രതികളെ പിടികൂടി. മാലിന്യം തള്ളിയവരെ കൊണ്ട് തന്നെ തിരികെ വാരിപ്പിച്ചു. വാഹനം കോര്പ്പറേഷന് കസ്റ്റഡിയിലെടുത്തു.
സമീപത്തെ ഫാന്‍സി കടയിലെ കഴിഞ്ഞ ഒരു മാസത്തെ മാലിന്യമാണ് റോഡില്‍ നിക്ഷേപിച്ചത്. പ്ലാസ്റ്റിക് മാലിന്യങ്ങളായിരുന്നു അധികവും. വിവരമറിഞ്ഞ് നാട്ടുകാര്‍ ഒന്നിച്ചു. വാഹനം തടയാന്‍ ശ്രമിച്ചു. എന്നാല്‍ സ്ത്രീകളടക്കമുള്ളവരോട് തട്ടികയറുകയാണ് മാലിന്യം തള്ളിയവര്‍ ചെയ്തത്. തുടര്‍ന്നാണ് പൊലിസിനെ വിവരമറിയിച്ചത്. മിനിറ്റുകള്‍ക്കുള്ളില്‍ പൊലിസ് എത്തി മാലിന്യം തള്ളിയവരെ കൊണ്ട് തന്നെ തിരികെ വാരിപ്പിച്ചു.
ഡ്രൈവറെയും വാഹനത്തെയും കോര്പ്പറേഷന് കസ്റ്റഡിയിലെടുത്തു. നഗരത്തില്‍ പലയിടത്തായി വഴിയരികിലും മറ്റും മാലിന്യം തള്ളുന്നത് ഏറി വരികയാണ്. ഇവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടുകുമെന്ന് പൊലിസും കോര്‍പ്പറേഷനും വ്യക്തമാക്കി.