തിരക്കഥാകൃത്ത് ടി.എ റസാഖിന്റെ ഓർമക്കായി ജന്മനാടായ കൊണ്ടോട്ടിയിൽ ഓഡിയോ വിഷ്വൽ തിയറ്റർ ഒരുങ്ങി. മഹാകവി മോയിൻക്കുട്ടി വൈദ്യർ മാപ്പിള അക്കാദമിയിലാണ് തിയറ്റര്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ മന്ത്രി എ.കെ ബാലനാണ് കൊണ്ടോട്ടിയിൽ ടി.എ റസാഖിന്റെ പേരിൽ തിയറ്റർ പ്രഖ്യാപിച്ചത്.5 മാസം കൊണ്ട് 30 ലക്ഷം രൂപ ചെലവിലാണ് തിയറ്ററിന്റെ നിർമാണം പൂർത്തിയായത്.ഏറ്റവും പുതിയ സാങ്കേതിക വിദ്യയും ശബ്ദ സംവിധാനവുമായ 4k3D യിലാണ് മിനി തിയറ്റർ ഒരുക്കിയത്. തിയറ്ററിന്റെ ഉദ്ഘാടനം മന്ത്രി എ.കെ.ബാലനാണ് നിർവഹിച്ചത്.
പുതിയതായി ചിത്രീകരിക്കുന്ന സിനിമ, ഡോക്യുമെന്ററി, പരസ്യചിത്രങ്ങൾ തുടങ്ങിയ പ്രദർശിപ്പിക്കാനായി തിയറ്റർ ഉപയോഗിക്കും. റസാഖ് അനുസ്മരണത്തിന്റെ ഭാഗമായി അദ്ദേഹം രചിച്ച ഉണർത്തുപാട്ട് എന്ന നാടകവും അവതരിപ്പിച്ചു.