തൃശൂർ കാറളം പഞ്ചായത്തിൽ ആഫ്രിക്കൻ ഒച്ചുകൾ പെരുകുന്നു. ഉപ്പ് വിതറി നശിപ്പിക്കുകയല്ലാതെ പ്രതിവിധിയില്ലെന്ന് നാട്ടുകാർ പറയുന്നു. നഗര മധ്യമായ പൂങ്കുന്നത്തും ആഫ്രിക്കൻ ഒച്ചുകൾ കൂട്ടമായി എത്തുന്നുണ്ട്. ഒന്നാം വാർഡിലെ ഉമർ ഫാറൂഖിന്‍റെ പുരയിടം ആഫ്രിക്കൻ ഒച്ചുകൾ കീഴടക്കി കഴിഞ്ഞു. പഞ്ചായത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ ഇവ വ്യാപകമാകുന്നതായും പരാതി ഉയരുന്നുണ്ട്. വീടുകളുടെ പരിസരങ്ങളിലും കൃഷിയിടങ്ങളിലും കൂട്ടത്തോടെ ഒച്ചുകളെ കണ്ടെതോടെ  നാട്ടുകാർ ആശങ്കയിലാണ്.

മഴ ശക്തമായതോടെയാണ് പ്രദേശത്ത് ആഫ്രിക്കൻ ഒച്ചുകളുടെ സാന്നിധ്യം വർധിച്ചത്.ഇവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും പച്ചക്കറികളും ചെടികളും തിന്നുനശിപ്പിക്കുകയും ചെയ്യുന്നു. രാത്രിയിലാണ് ഇവ പുറത്തിറങ്ങുക. തൊട്ടാൽ ചർമ്മത്തിൽ ചൊറിച്ചിലോ വ്രണങ്ങളോ ഉണ്ടാകാം. പെട്ടെന്ന് പെരുകുന്നതിനാൽ ഇവയെ നിയന്ത്രിക്കാൻ വളരെ ബുദ്ധിമുട്ടാണ്. ഇതിനൊരു ശാശ്വത പരിഹാരം വേണമെന്ന് നാട്ടുകാരുടെ ആവശ്യം. 

ENGLISH SUMMARY:

African snails are multiplying rapidly in Thrissur's Karalam panchayat, causing widespread concern among residents. Local communities are struggling with this invasive pest, which damages crops and poses health risks, prompting calls for immediate solutions.