TOPICS COVERED

ലോകത്തിലെ ആദ്യ കണ്ണാടി നോവലുമായി തൃശൂർ ആറ്റൂർ സ്വദേശി സന്തോഷ് കുമാർ, വായനക്കാർ ഏറ്റെടുത്തതോടെ കണ്ണാടി നോവൽ വൈറലായി. മില്ലീമീറ്ററുകൾ മാത്രം വലുപ്പമുള്ള ഏറ്റവും ചെറിയ രാമായണം പുറത്തിറക്കിയതിനുള്ള റെക്കോർഡും സന്തോഷിന്റെ പേരിലാണ്. 

പതിവിൽ നിന്ന് വിപരീതമായി ഇടത്തേയ്ക്ക് എഴുതിയ മലയാള അക്ഷരങ്ങളാണ് പുസ്തകം നിറയെ. ഇതുവരെ ആരും ചെയ്യാത്ത പോലെ ഒരു കണ്ണാടി കഷണവും കിട്ടും. അതുവെച്ച് വേണം വായിക്കാൻ. പുതിയ പരീക്ഷണം വിജയിച്ചതിന്‍റെ ത്രില്ലിലാണ് അൽഭുത കണ്ണാടി എന്ന നോവലെഴുതിയ ആറ്റൂർ സന്തോഷ് കുമാർ.

ഇതാദ്യമായല്ല സന്തോഷ് പുസ്തകങ്ങളിൽ പരീക്ഷണം നടത്തുന്നത്. സ്വന്തം റെക്കോർഡിൽ ഒരു കുഞ്ഞുരാമായണവും മൂന്ന് സെന്‍റീ മീറ്റർ നീളെ വരുന്ന കവിതാ സമാഹാരവുമുണ്ട്. തൃശൂരിൽ പ്രിന്‍റിങ് പ്രസ് നടത്തുന്ന സന്തോഷ് ഇനിയും വേറിട്ട ആശയങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ്.

ENGLISH SUMMARY:

Santhosh Kumar with the world's first mirror novel