തൃശൂര്‍ വടക്കാഞ്ചേരി ഓട്ടുപാറയില്‍ പിടിച്ച പെരുമ്പാമ്പിനെ വീട്ടുടമ സൂക്ഷിച്ചത് രണ്ടു ദിവസം. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ മൂന്നു മണിയോടെ പിടിച്ച പെരുമ്പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി ചാക്കിലാക്കി ആ വീട്ടിൽ തന്നെ സൂക്ഷിച്ചു. മലവെള്ളത്തില്‍ ഒഴുകി വന്നതാണ് പെരുമ്പാമ്പ് വാഹനം ഇല്ലാത്തതാണ് കൊണ്ടു പോകാൻ വൈകിയതെന്ന് റേഞ്ച് ഓഫിസർ ആർ.എസ്. പ്രവീൺ പറഞ്ഞു.