തൃശൂർ കൊരട്ടി ചിറങ്ങര അടിപ്പാത നിർമാണത്തിനെതിരെ വ്യാപക പരാതി. വീതി കുറഞ്ഞ സർവീസ് റോഡ് നാട്ടുകാർ പ്രതിഷേധിച്ചപ്പോൾ വീതി കൂട്ടിയെങ്കിലും പ്രശ്നങ്ങള്‍ തുടരുകയാണ്.
ഏറെ തിരക്കേറിയ ചിറങ്ങര ദേശീയപാത ജംക്ഷനിലാണ് അടിപ്പാത വരുന്നത്. സർവീസ് റോഡിന് ആദ്യം അഞ്ചര മീറ്ററായിരുന്നു വീതി. മറ്റിടങ്ങളിലെല്ലാം ആറര മീറ്റർ. ഇത് ചൂണ്ടിക്കാട്ടിയപ്പോൾ ദേശീയപാത അധികൃതർ തിരുത്തി. റെയിൽവേ മേൽപ്പാലം കടന്ന് ദേശീയപാതയിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്ന ഭാഗത്താണ് അടുത്ത പ്രശ്നം. ഇവിടെ വേണ്ടത്ര സ്ഥലമില്ല. ഗതാഗത കുരുക്ക് ഉറപ്പാണ്.
അടിപ്പാതയ്ക്ക് പകരം മേൽപ്പാലം ആയിരുന്നു നല്ലതെന്ന അഭിപ്രായവും നാട്ടുകാർക്കുണ്ട്. പ്രദേശവാസികളുമായി വേണ്ടത്ര കൂടിയാലോചനകൾ ഇല്ലാതെ അടിപ്പാത നിർമാണം തുടങ്ങിയെന്നാണ് ആക്ഷേപം.