ജോലിക്കെത്തിയ മാതാപിതാക്കൾക്കൊപ്പം മലയാളം പഠിച്ച് എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടി അസംകാരിയായ മിടുക്കി. കോട്ടയം വെച്ചൂരിലെ കുടവച്ചൂർ സെൻറ് മൈക്കിൾ ഹയർ സെക്കൻഡറി സ്കൂളിലെ ഹഫീസ ഖഥൂനാണ് മിന്നുംവിജയം നേടിയത്

അസമിലെ ബോർബിസാ ഗ്രാമത്തിലെ ഹൈദരലി ഫിറോസബീഗം ദമ്പതികളുടെ മകളാണ് ഹഫീസ . ഹഫീസ രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് പിതാവ് ഹൈദരലി ജോലി തേടി വൈക്കത്ത് എത്തിയത്. അങ്ങനെ ഹഫീസയും സഹോദരൻ അബൂബക്കറും ഉമ്മയും വൈക്കത്തേക്ക് വണ്ടികയറി  . ഇടയാഴം സെൻറ് മേരീസ് എൽപി സ്കൂളിലായിരുന്നു ഹഫീസയുടെ പഠനം. അഞ്ചാംക്ലാസിലെത്തിയപ്പോഴാണ് ഹഫീസ സെൻ്റ് മൈക്കിൾസ് സ്കൂളിലെത്തിയത്. അങ്ങനെ മലയാളം പഠിച്ച് പഠിച്ച് ഇപ്പോള്‍ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയിരിക്കുകയാണ്. ഹഫിസയെ വെച്ചൂർ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങൾ മധുരവുമായെത്തി അനുമോദിച്ചു

വെച്ചൂരിലെ ഒരു ഫാമിൽ ആദ്യം ജോലി ചെയ്തിരുന്ന പിതാവ് ഹൈദരലിക്ക് ഇപ്പോള്‍ മീന്‍കച്ചവടമാണ്. വെച്ചൂർ ബണ്ട് റോഡിന് സമീപം വാടകവീട്ടിലാണ് കുടുംബം താമസിക്കുന്നത്.

ENGLISH SUMMARY:

Assamese girl Hafiza Khatoon has achieved a remarkable Full A Plus in her SSLc exams by learning Malayalam. This inspiring achievement highlights her dedication and the supportive educational environment she found in Kerala.