നിർത്തിയിട്ട ഓട്ടോറിക്ഷയിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ച റോസമ്മ ഇനി അഞ്ച് പേരിലൂടെ ജീവിക്കും. മസ്തിഷ്കമരണം സംഭവിച്ച കോട്ടയം പാലാ മുണ്ടുപാലം സ്വദേശി റോസമ്മ ഉലഹന്നാന്‍റെ (66) അഞ്ച് അവയവങ്ങളാണ് ദാനം ചെയ്തത്. കഴിഞ്ഞ അഞ്ചിന് രാത്രി പാലായിലായിരുന്നു വാഹനാപകടം.
നവംബർ അഞ്ചിന് രാത്രി 10.30ന് കടയിലെ ജോലി കഴിഞ്ഞ് ഭർത്താവ് ഉലഹന്നാൻ ജോസിനൊപ്പം ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു റോസമ്മ. പാലാ സിവിൽ സ്‌റ്റേഷന് സമീപം അപകടമുണ്ടായത്. അപകടത്തിനുശേഷം കാർ നിർത്താതെ ഓടിച്ചുപോയി. സിസിടിവി ദൃശ്യത്തിലൂടെ കാറിൻ്റെ നമ്പർ പോലീസിന് ലഭിച്ചിരുന്നു. പാലാ സ്വദേശി ആനിത്തോട്ടം ജോർജുകുട്ടിയാണ് കേസിലെ പ്രതി. ഇയാൾ ഡെമ്മി ഡ്രൈവറെ ഇറക്കി ആൾമറാട്ടത്തിനും ശ്രമിച്ചിരുന്നു.