അനധികൃത വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ച വൈക്കം നഗരസഭയ്ക്കും പൊലീസിനുമെതിരെ AITUC യുടെ പ്രതിഷേധ മാർച്ച്. വഴിയോര കച്ചവടക്കാരെ സംരക്ഷിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ടാണ് നഗരസഭാ ഓഫിസിലേക്ക് AlTUC യുടെ മാർച്ചും ധർണ്ണയും നടന്നത്. കച്ചവടങ്ങൾ ഒഴിപ്പിച്ച പ്രധാന വഴിയോരങ്ങളിൽ AlTUC പിന്തുണയോടെ വീണ്ടും കടകൾ തുറന്നു തുടങ്ങിയിട്ടുണ്ട്.
വൈക്കം നഗരസഭയുടെ അനധികൃത വഴിയോര കച്ചവടമൊഴിപ്പിക്കൽ തടഞ്ഞ CPI - AITUC നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത് വൻ വിവാദമാണ് ഉണ്ടാക്കിയത്. വൈക്കം പൊലീസ് SHO, സി.കെ. ആശ MLA യെ അവഹേളിച്ച് സംസാരിച്ചെന്ന പരാതിയിൽ അന്വേഷണം നടക്കുകയാണ്. വിഷയം സിപിഐയുടെ അഭിമാന പ്രശ്നമായതോടെ എഐടിയുസി വീണ്ടും പ്രതിഷേധം കടുപ്പിക്കുകയാണ്.
മാനദണ്ഡങ്ങൾ പാലിച്ചുള്ള നഗരസഭയുടെ ഒഴിപ്പിക്കലിനൊപ്പം നിന്ന പൊലീസിനെതിരെ ഭരണകക്ഷിയായ CPI ശക്തമായ നിലപാടെടുത്തതോടെ പൊലീസ് പിൻവലിഞ്ഞ സ്ഥിതിയാണ്. തൊഴിലാളികളെ ചർച്ചക്ക് വിളിക്കാതെയും കോടതി ഉത്തരവിലെ മാനദണ്ഡങ്ങൾ പാലിക്കാതെയുമാണ് നഗരസഭയുടെ നടപടിയെന്നാണ് AITUC ആക്ഷേപം. ട്രാഫിക് അഡ്വസൈറി കമ്മറ്റിയിൽ ഉയർന്ന ആവശ്യ പ്രകാരവും പൊലിസിൻ്റെയും ജില്ലഭരണ കൂടത്തിന്റെയും നിർദ്ദേശപ്രകാരവുമാണ് വൈക്കം നഗരസഭയിലെ അനധികൃത വഴിയോര കടകൾ ഒഴിപ്പിച്ചത്.