ഇടുക്കി പൂപ്പാറയിൽ ഒഴിപ്പിച്ച 15 കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകുമെന്ന് ശാന്തൻപാറ പഞ്ചായത്ത്. റവന്യു നടപടി തിടുക്കത്തിലാണെന്നും പഞ്ചായത്തിന് വീഴ്ച പറ്റിയിട്ടില്ലെന്നുമാണ് വിശദീകരണം
പന്നിയാർ പുഴ കയ്യേറി നിർമ്മിച്ച 29 വീടുകൾ ഉൾപ്പെടെ 88 കെട്ടിടങ്ങളാണ് കഴിഞ്ഞ വ്യാഴാഴ്ച ജില്ലാ ഭരണകൂടം പൊളിച്ചത്. സുപ്രീംകോടതി ഉത്തരവിനെ തുടർന്നായിരുന്നു നടപടി. ഇതിൽ പോകാനിടമില്ലാത്ത കുടുംബങ്ങൾക്ക് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നൽകാനാണ് പഞ്ചായത്തിന്റെ തീരുമാനം. വീടുപണി പൂർത്തിയാകുന്നതുവരെ താൽക്കാലിക പുനരധിവാസമൊരുക്കും
കയ്യേറ്റത്തിന് പ്രാദേശിക ഭരണകൂടത്തിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ഒത്താശ ഉണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ കണ്ടെത്തൽ. കെട്ടിടങ്ങൾക്ക് ക്രമവിരുദ്ധമായി നമ്പർ നൽകിയാതുൾപ്പാടെ വിശദമായി പരിശോധിക്കും.