സിബിഎസ്ഇ സംസ്ഥാന കലോല്‍സവത്തില്‍ തുടര്‍ച്ചയായി രണ്ടാംവട്ടവും മൃദംഗത്തില്‍ ഒന്നാമതെത്തി തൃപ്പൂണിത്തുറ സ്വദേശി വി.ജഗന്നാഥ്. തൃശൂരില്‍ നടന്ന സഹോദയ കലോല്‍സവം 2026ല്‍ എ ഗ്രേഡോടെയാണ് നേട്ടം. എറണാകുളം എരൂര്‍ ഭവന്‍സ് വിദ്യാമന്ദിറില്‍ പതിനാന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. വിഖ്യാത സംഗീതജ്ഞന്‍ കാരൈക്കുടി മണിയുടെ ശിഷ്യനും പ്രമുഖ മൃദംഗവാദകനുമായ തൃപ്പൂണിത്തുറ ബി.വിജയന്‍റെയും സുമ വിജയന്‍റെയും മകനാണ് ഈ പതിനാറുകാരന്‍. 

2023, 2024, 2026 വര്‍ഷങ്ങളില്‍ ഭവന്‍സ് ഫെസ്റ്റിവലിലും ജഗന്നാഥ് ഒന്നാംസ്ഥാനം നേടിയിരുന്നു. ആറാം വയസിലാണ് ജഗന്നാഥ് മൃദംഗം അഭ്യസിക്കാന്‍ തുടങ്ങിയത്. അച്ഛന്‍ തന്നെയാണ് ഗുരു. സ്കൂള്‍ തലത്തില്‍ ഒട്ടേറെ മല്‍സരങ്ങളില്‍ വിജയിയായിട്ടുണ്ട്. കാരൈക്കുടി മണി ബാണിയിലാണ് ഈ നേട്ടങ്ങളെല്ലാം കൈവരിച്ചത് എന്ന പ്രത്യേകത കൂടിയുണ്ട്.

എറണാകുളത്തെ പ്രധാന സംഗീത സഭകളിലും തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രം ഉള്‍പ്പെടെ പ്രമുഖ ക്ഷേത്രങ്ങളിലും സംഗീതപരിപാടികള്‍ അവതരിപ്പിച്ചു. പൂര്‍ണത്രയീശ സംഗീതസഭയിലും വൃശ്ചികോല്‍സവത്തിലും സജീവസാന്നിധ്യമാണ്. നവരാത്രിയില്‍ പഞ്ചരത്ന സംഗീതപരിപാടിയുടെയും ഭാഗമായിരുന്നു.

V Jagannath Wins First Prize in Mridangam for Second Consecutive Year at CBSE State Kalolsavam 2026:

V. Jagannath, a native of Tripunithura, has won first place with A grade in Mridangam for the second consecutive year at the 2026 CBSE State Sahodaya Kalolsavam held in Thrissur. The 16-year-old is a Class 11 student at Bhavan's Vidya Mandir, Eroor, and is the son and disciple of Mridangam artist Tripunithura B. Vijayan. Training in the prestigious Karaikudi Mani style since age six, Jagannath also secured first place at the Bhavan's Festival in 2023, 2024, and 2026. Beyond school competitions, he actively performs at major music sabhas and temple festivals in Ernakulam, including the Poornathrayeesa Temple and Navaratri Pancharatna concerts.