• അമിതവേഗത്തിലെത്തിയ ബസ് തെറ്റായ ട്രാക്കിലൂടെ കയറിവന്ന് വെട്ടിത്തിരിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ട് തൂണിലിടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ വ്യക്തമാക്കുന്നത്.

കൊച്ചി കുമ്പളം ടോൾ പ്ലാസയിലെ തൂണിലേക്ക് സ്വകാര്യ ബസ് ഇടിച്ചുകയറി 23 യാത്രക്കാർക്ക് പരുക്കേറ്റു. രാവിലെ ഏഴേമുക്കാലോ‌ടെയാണ് അപകടം സംഭവിച്ചത്. അമിതവേഗത്തിലെത്തിയ ബസ് തെറ്റായ ട്രാക്കിലൂടെ കയറിവന്ന് വെട്ടിത്തിരിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ട് തൂണിലിടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ വ്യക്തമാക്കുന്നത്. 

 

ബ്രേക്ക് തകരാറാണ് അപകടത്തിന് കാരണമെന്നും സൂചനയുണ്ട്. ഇടിയുടെ ആഘാതത്തിൽ ടോൾ പ്ലാസയിലെ തൂണിന്റെ അടിഭാഗവും ബസിന്റെ മുൻഭാഗവും പൂർണമായി തകർന്നു. പരുക്കേറ്റവരെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. വാഹനം തൂണിലിടിച്ചു നിന്നതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. 

ENGLISH SUMMARY:

A private bus crashed into a pillar at the Kumbalam toll plaza in Kochi, injuring 13 passengers. The bus reportedly entered through the wrong lane and lost control while attempting to turn. Brake failure is also suspected as a possible cause. The injured were taken to a nearby hospital.