കൊച്ചി മരട് പിഎസ് മിഷന്‍ ആശുപത്രിയില്‍ ജിഐആര്‍എസ് റേഡിയോളജി യൂണിറ്റ് തുറന്നു. രാജ്യസഭാംഗവും സുപ്രീം കോടതി അഭിഭാഷകനുമായ ഹാരിസ് ബീരാന്‍ ഉദ്ഘാടനം ചെയ്തു. 40 ശതമാനം കുറഞ്ഞ നിരക്കില്‍ ഇന്റെര്‍വെന്‍ഷനല്‍ റേഡിയോളജി ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം. ആഴ്ചയില്‍ ഒരു ദിവസം സൗജന്യ കാന്‍സര്‍ സ്‌ക്രീനിങ് സേവനവും ലഭ്യമാക്കും. ജിഐആര്‍എസ് ഡയറക്ടര്‍ ഡോ. എം.സി.ഉത്തപ്പ മുഖ്യാതിഥിയായി.