മുന്നറിയിപ്പ് ബോർഡുകൾ പലയിടത്തും ഉണ്ടായിട്ടും അതൊക്കെ അവഗണിച്ച് പലവന്‍പടി പുഴയിലേക്ക് ഇറങ്ങിയതാണ് കോതമംഗലം വടാട്ടുപാറയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയത്. ഇടമലയാറിന്റെ ഈ മനോഹര തീരം മരണക്കെണിയാണെന്ന് പലതവണ തെളിഞ്ഞിടും ആവശ്യമായ സുരക്ഷ ക്രമീകരണങ്ങൾ അധികൃതരും ഒരുക്കിയിട്ടില്ല.
കഴിഞ്ഞ ഏതാനും വർഷത്തിനിടെ 21 ജീവനുകൾ പൊലിഞ്ഞ ഇവിടെ അടുത്ത അപകടം വരെ കാത്തിരിക്കാതെ നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.