എറണാകുളം ജില്ലക്കാരിയും ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ൽ ആതുര സേവന രംഗത്ത് ജോലി ചെയ്യുന്ന എഴുത്തുകാരിയുമായ ശ്രീലശ്രീയുടെ 'ചൂണ്ട' എന്ന നോവൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് UK PUBLISHING HOUSE 2026 ലണ്ടൻ ബുക്ഫെസ്റ്റിൽ പുറത്തിറക്കി .
എറണാകുളത്തെ കൂനമ്മാവ് ബാപ്പുജി മെമ്മോറിയൽ വായനശാലയിൽ 2025 നവംബര് 30 നു പ്രകാശനം ചെയ്യപ്പെട്ട മലയാളത്തിലുള്ള പതിപ്പ് വായനപ്പുര പബ്ലിക്കേഷൻസാണ് പുറത്തിറക്കിയിരുന്നത്. ഇംഗ്ലീഷ് പതിപ്പായ "THE HOOK OF FALSE PROMISES '' ആഗോളതലത്തിൽ ഇപ്പോൾ ഓൺലൈൻ വഴി വിൽപ്പന നടന്നുകൊണ്ടിരിക്കുന്നു.
ഒരു സാധാരണക്കാരിയായ ശ്രീലശ്രീയുടെ പുസ്തകങ്ങൾ ജർമനിയിലെ ഫ്രാങ്ക്ഫർട് പുസ്തകമേളയിലും, ഷാർജ ഇന്റർനാഷണൽ ബുക്ഫെസ്റ്റിലും ഇപ്പോൾ ലണ്ടൻ ബുക്ഫെസ്റ്റിലും എത്തിച്ചേർന്നിരിക്കുകയാണ്.