എറണാകുളം കണ്ടനാട് ഇത് കൊയ്ത്തുകാലം. അവഗണിക്കപ്പെട്ടു കിടന്നിരുന്ന പുന്നച്ചാല്‍ പാടശേഖരത്തില്‍ ഒന്നര പതിറ്റാണ്ടു മുന്‍പ് സമൃദ്ധിയുടെ മെഗാഹിറ്റ് തിരക്കഥയൊരുക്കിയത് മലയാളിയുടെ സ്വന്തം ശ്രീനിവാസന്‍ ആണ്. ശ്രീനിയേട്ടന്‍റെ ഓര്‍മകളിലാണ് കണ്ടനാട്ടുകാര്‍ ഇത്തവണ ഓരോ കതിരും കൊയ്തിറക്കുന്നത്. ശ്രീനിവാസന്‍റെ സ്മാരകം പുന്നച്ചാല്‍ പാടത്ത് ഉയരും.