കോടികള്‍ പാഴായി; വാഗമണ്ണിലെ ടൂറിസം കോംപ്ലക്സ് കാട് കയറി നശിച്ചു

ഇടുക്കി വാഗമണ്ണിൽ കോടികൾ ചെലവാക്കി നിർമിച്ച ടൂറിസം കോംപ്ലക്സ് കാട് കയറി നശിച്ചു. രണ്ടരക്കോടി രൂപ മുടക്കി ടൂറിസം വകുപ്പ് പണികഴിപ്പിച്ച കെട്ടിടമാണ് കാട് കയറി നശിച്ചത്. 

വാഗമണ്ണിലെത്തുന്ന സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിന്‍റെ ഭാഗമായി നിർമിച്ച കെട്ടിടമാണ് കാട് കയറി നശിച്ചത്. വർഷങ്ങളായി സംരക്ഷണമില്ലാത്തതിനാൽ മേൽക്കൂര തകർന്നു. ഇതോടെ കെട്ടിടം സാമൂഹിക വിരുദ്ധരുടെ താവളമായി മാറി.

2012 ൽ ടൂറിസം മന്ത്രി എ പി അനിൽകുമാറാണ് ടൂറിസം കോംപ്ലെക്സ് ഉദ്ഘാടനം ചെയ്തത്. എന്നാൽ കെട്ടിടം ഏറ്റെടുക്കാൻ ഇതുവരെ കെ.ടി.ഡി.സി തയാറായിട്ടില്ല. പ്രദേശത്ത് ജല ലഭ്യതയില്ലാത്തത് പദ്ധതിക്ക് തടസ്സമാകുന്നെന്നാണ് ടൂറിസം വകുപ്പിന്‍റെ വിശദീകരണം. എന്നാൽ കോംപ്ലക്സ് പ്രവർത്താനം തുടങ്ങത്തത് സ്വകാര്യ റിസോർട്ടുകളെ സഹായിക്കാനാണെന്നാണ് നാട്ടുകാരുടെ ആരോപണം