കാട്ടുപന്നികള്‍ പെറ്റുപെരുകി; വലഞ്ഞ് കവിയൂരിലെ ജനങ്ങള്‍

തിരുവല്ല കവിയൂരിൽ കാട്ടുപന്നിശല്യം രൂക്ഷം.  നെൽപ്പാടങ്ങൾ ഉൾപ്പെടെ കാട്ടുപന്നികൾ കൂട്ടത്തോടെയെത്തി നശിപ്പിച്ചതോടെ കൃഷി ഉപേക്ഷിക്കാൻ ഒരുങ്ങുകയാണ് കർഷകർ. അതേസമയം ഷൂട്ടറെ നിയോഗിച്ചതായി പഞ്ചായത്ത് അറിയിച്ചു.

പ്രളയത്തിന് പിന്നാലെയെത്തിയ കാട്ടുപന്നികളാണ് അഞ്ചുവർഷം കൊണ്ട് പെറ്റുപെരുകി കൂട്ടമായത്. കവിയൂർ വെണ്ണീർവിളയിൽ കൊയ്ത്തിനൊരുങ്ങിയ പാടങ്ങളിൽ പലതും കുത്തിമറിച്ച നിലയിലാണ്. രാത്രിയിലിറങ്ങുന്ന ഇവയെ തുരത്താൻ കർഷകർ പല മാർഗങ്ങളും പയറ്റി. പക്ഷേ ഒന്നിനും ഫലമില്ല. 

കൃഷിയിടത്തിന് സമീപമുള്ള കാടുകളിലാണ് കാട്ടുപന്നികളുടെ ഒളിത്താവളം. അതേസമയം പന്നികളെ വെടിവയ്ക്കാൻ രണ്ട് ഷൂട്ടർമാരെ നിയോഗിച്ചതായി പഞ്ചായത്ത് അറിയിച്ചു.